Advertisement

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രായേൽ സ്വദേശി കോട്ടയത്ത് പിടിയിൽ

February 21, 2025
Google News 1 minute Read
Police

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്

ഇന്റലിജൻസ് വിഭാഗം മുഖേന പൊലീസിന് ഈ വിവരം ലഭിച്ചു. തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, NIA യും, പൊലീസും ഇയാളെ ചോദ്യം ചെയ്‌തു.സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ വയർലെസ് ടെലഗ്രാഫി ആക്ട് പ്രകാരമാണ് കേസ് എടുത്തത്.

Story Highlights : israel man arested from kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here