Advertisement

കണ്ണൂർ മണോളിക്കാവ് സംഘർഷം; പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

February 21, 2025
2 minutes Read

കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവാങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ആചാരപരമായ ചടങ്ങുകൾ നടക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ എതിർത്തു. ഇത് സംഘർഷത്തിന് വഴി വെക്കുകയായിരുന്നു.

ഈ സംഘർഷം തടയുന്നതിനായി തലശേരി പൊലീസ് സ്ഥലത്തേക്ക് എത്തി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ എസ്‌ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. അതോടുകൂടി വീണ്ടും സംഘർഷം ഉണ്ടായി.

Read Also: കാരണവർ വധക്കേസ്; ഷെറിന് പരോള്‍ അനുവദിച്ചിരുന്നത് ചട്ടം ലംഘിച്ച്

കുറച്ച് പൊലീസുകാരെ സിപിഐഎം പ്രവർത്തകർ പൂട്ടിയിട്ടു. കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 55 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിലാണ് ഒരാളാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Story Highlights : Kannur Manolikkavu Clash: One Arrested for attacking police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top