Advertisement

കാരണവർ വധക്കേസ്; ഷെറിന് പരോള്‍ അനുവദിച്ചിരുന്നത് ചട്ടം ലംഘിച്ച്

February 21, 2025
2 minutes Read

കാരണവർ വധക്കേസിൽ ഷെറിന് ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതിന്റെ രേഖകൾ ട്വന്റി ഫോറിന്. 2012 – മുതൽ 2015 വരെയുള്ള കാലയളവിൽ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചതിന്റെ രേഖകളാണ് ലഭിച്ചത്. 394 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി ആ ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ പരോൾ നൽകാവൂ എന്നതാണ് ചട്ടം. എന്നാൽ ആ ചട്ടം ലംഘിച്ച് ഷെറിന് എട്ടുതവണ പരോൾ അനുവദിച്ചു.

ആറു തവണ ഓർഡിനറി പരോളും, രണ്ടുതവണ എമർജൻസി പരോളും ആണ് അനുവദിച്ചത്. ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നൽകിയത് മുൻഗണന ലംഘിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികളുൾപ്പടെ അർഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയൽ നീങ്ങിയത്. ശിക്ഷാ കാലയളവിൽ പല ജയിലുകളിലും ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്.

Read Also: കോളിളക്കം സൃഷ്ടിച്ച കാരണവർ കൊലക്കേസ്; മോഷണശ്രമം ആസൂത്രിത കൊലപാതകമായി; വഴിതിരിവായത് ഷെറിന്റെ മൊഴി

ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതെന്നായിരുന്നു ജയിൽ ഉപദേശക സമിതിയുടെ വിശദീകരണം. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്.

Story Highlights : Sherin gets parole in violation of the rules in Bhaskara Karanavar murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top