Advertisement

ഡൽഹിയിലെ കണക്ക് ഗുജറാത്തിൽ തീർത്ത് എഎപി : തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം: നാണംകെട്ട് തലതാഴ്ത്തി കോൺഗ്രസ്

February 21, 2025
Google News 2 minutes Read
punjab elections aap leads

ഡൽഹിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനോടുള്ള കണക്ക് ഗുജറാത്തിൽ തീർത്ത് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏതാണ്ട് രണ്ടായിരത്തിലധികം വരുന്ന സീറ്റുകളിൽ 32 എണ്ണത്തിൽ മാത്രമേ ജയിച്ചുള്ളൂ എങ്കിലും ബിജെപി ജയിച്ച 250 ഓളം സീറ്റുകളിൽ രണ്ടാമതെത്താൻ പാർട്ടിക്ക് സാധിച്ചു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തെക്കാൾ മെച്ചപ്പെട്ടതുമാണ്. സംസ്ഥാനത്തിന്റെ താഴെത്തട്ടിൽ ജനങ്ങൾക്കിടയിൽ എഎപി പിന്തുണ വർദ്ധിപ്പിക്കുന്നു എന്നുള്ളതിന്റെ സൂചനകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി ആറിനാണ് സംസ്ഥാനത്ത് 68 മുനിസിപ്പാലിറ്റികൾ അടക്കം വോട്ടെടുപ്പിലേക്ക് പോയത്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ആയിരുന്നു ഇത്. ഫെബ്രുവരി 8ന് ഫലം വന്നപ്പോൾ ഡൽഹി നിയമസഭയിൽ ഭരണകക്ഷിയായിരുന്ന ആം ആദ്മി പാർട്ടി പ്രതിപക്ഷത്തായി. കോൺഗ്രസ് വലിയതോതിൽ വോട്ട് വിഹിതത്തിൽ മുന്നേറിയ തിരഞ്ഞെടുപ്പിൽ 27 വർഷത്തിനുശേഷം ആദ്യമായി ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ എത്തി. എന്നാൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വലിയ ആശ്വാസമാണ് എഎപിക്ക് ഉണ്ടായത്.

സംസ്ഥാനത്ത് 27 ഓളം മുനിസിപ്പാലിറ്റികളിൽ എഎപി വിജയിച്ചിട്ടുണ്ട്. ദ്വാരക ജില്ലയിലെ സലയാ മുനിസിപ്പാലിറ്റിയിൽ 13 സീറ്റുകളിൽ എഎപി ജയിച്ചു. 14 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചെങ്കിലും മുനിസിപ്പാലിറ്റിയിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. മാംഗ്രോൽ, ഗരിയാധാർ, മുനിസിപ്പാലിറ്റികളിൽ നാലും മൂന്നും സീറ്റ് ജയിച്ച് രണ്ടാമത്തെ വലിയ കക്ഷി ആകാനും ആം ആദ്മി പാർട്ടിക്ക് സാധിച്ചു. വാങ്കണർ, ജംജോദ്പൂർ എന്നിവിടങ്ങളിൽ ഓരോ സീറ്റ് വീതം ജയിച്ച് ആം ആദ്മി പാർട്ടി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

ഈ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് സംസ്ഥാനത്ത് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 2026 നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്. 2021ലാണ് ആം ആദ്മി പാർട്ടി ആദ്യമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് സൂറത്ത് മുനിസിപ്പാലിറ്റിയിലേക്ക് ആയിരുന്നു മത്സരം. 27 സീറ്റുകളിൽ വിജയം കാണാൻ അന്ന് എഎപിക്ക് സാധിച്ചു. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റ് വിജയിച്ച പാർട്ടി സംസ്ഥാനത്തെ കന്നി പോരാട്ടത്തിൽ തന്നെ കഴിവ് തെളിയിച്ചു. സംസ്ഥാന നിയമസഭയിൽ പാർട്ടിക്ക് ഇപ്പോൾ നാല് എംഎൽഎമാർ ഉണ്ട്. കോൺഗ്രസിന് ആകട്ടെ 12 ഉം.

സംസ്ഥാനത്ത് 667 സീറ്റുകളിലേക്കാണ് താങ്കൾ ഇത്തവണ മത്സരിച്ചതെന്നും ഇതിൽ 250 ഓളം എണ്ണത്തിൽ രണ്ടാമത്തെ താനും 32 സീറ്റുകളിൽ വിജയിക്കാനും സാധിച്ചു എന്നുമാണ് എഎപിയുടെ നേതാക്കൾ വ്യക്തമാക്കുന്നത്. കോൺഗ്രസിനെ പിന്തള്ളി സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാമത്തേതാണ് തങ്ങൾക്കായി എന്ന് ഇവർ വലിയ അഭിമാനത്തോടെ പറയുന്നു.

Story Highlights : Now AAP snaps at Congress heels in Gujarat in many local body seats finishes second behind BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here