Advertisement

വയലൻസ് സിനിമകൾ ഉൾപ്പെടെ കണ്ടാണ് കുട്ടികൾ വളരുന്നത്, ബോധവത്കരണം നടത്തേണ്ടതുണ്ട്: എസ്എഫ്ഐ

February 21, 2025
Google News 2 minutes Read

കോട്ടയത്തെ റാഗിംഗിൽ SFI-ക്കെതിരായ വടി ആയി ഉപയോഗിച്ചാൽ അതിന് നിന്ന് തരില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.റാഗിങ്ങിനെ സാമാന്യവത്ക്കരിക്കുന്ന പ്രവണത നാട്ടിൽ ഉണ്ടായിട്ടുണ്ട്. അത് മാറ്റാൻ ബോധവത്കരണം നടത്തേണ്ടതുണ്ട്.

വയലൻസ് സിനിമകൾ ഉൾപ്പെടെ കണ്ടാണ് കുട്ടികൾ വളരുന്നത്.ടി.പി ശ്രീനിവാസന് മർദനമേറ്റത്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സമരമല്ല മർദനമേൽക്കാൻ കാരണം. ചീത്ത വിളിച്ചതാണ് കാരണം. കേട്ടു നിൽക്കാനുള്ള സഹിഷ്ണുത എല്ലാവർക്കും എപ്പോഴും ഉണ്ടാകണമെന്നില്ലെന്നും വി പി സാനു പറഞ്ഞു.

UGC സമരത്തിൽ കൺവെൻഷനിലെ ഉത്തരവ് തിരുത്തൽ,സർക്കാരിന് ചിലപ്പോൾ അത്തരം നിലപാട് എടുക്കേണ്ടി വരും. SFIക്ക് അത്തരത്തിൽ മാറേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംഘടന ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് എസ്എഫ സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. SFI-ക്കെതിരായ കടന്നാക്രമങ്ങളെ പ്രതിരോധിക്കും. SFI -യെ കൂടുതൽ മുന്നോട്ട് നടത്താനുള്ള ഇടപെടൽ നടത്തുമെന്ന് പ്രസിഡൻ്റ് എം.ശിവപ്രസാദ് വ്യക്തമാക്കി.

Story Highlights : SFI About Ragging issues in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here