Advertisement

‘ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശ; കെസിഎയുമായി തർക്കങ്ങളില്ല’; സഞ്ജു സാംസൺ

February 22, 2025
2 minutes Read

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ. പാകിസ്താനെതിരെ മികച്ച വിജയം നേടാൻ ഇന്ത്യൻ ടീമിന് കഴിയും. രഞ്ജി ട്രോഫി ഫൈനൽ മത്സരം കാണാൻ നാഗ്പൂരിലേക്ക് പോകും. കെസിഎയുമായി തർക്കങ്ങളില്ലെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി.

രഞ്ജി ട്രോഫി സെമി ഫൈനൽ മാച്ച് കണ്ടത് സിനിമ ക്ലൈമാക്സ് പോലെ. ഫൈനൽ നടക്കുമ്പോൾ ഗ്രൗണ്ടിൽ ഉണ്ടാവും. ടീമിൽ ഇല്ലാതിരുന്നത് പരിക്ക് മൂലമാണെന്നും താരം പറഞ്ഞു. ഇന്ത്യൻ ടീമിൽ‌ ടീമിൽ ഇടം ലഭിക്കാഞ്ഞതിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്ന് സഞ്ജു പറഞ്ഞു. തൃശൂർ ചാലക്കുടി ആസ്ഥാനമായി ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതായും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞു.

Read Also: രഞ്ജി ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്കർ; അത് നമുക്കുള്ളതാണ്, കിരീടമുയര്‍ത്തൂവെന്ന് സഞ്ജു സാംസൺ

‘റെയ്സ് ബൈ സഞ്ജു’ എന്ന പേരിലാണ് അക്കാദമി ആരംഭിക്കുക. ആറ് മാസത്തിനിടെ ആദ്യ ഘട്ടം പൂർത്തിയാക്കാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു വ്യക്തമാക്കി. വിജയ് ഹസാരെയ്ക്കുള്ള ടീമിൽ നിന്ന് സഞ്ജുവിന് തഴഞ്ഞിരുന്നു. പരിശീലന ക്യാംപിൽ പങ്കെടുത്തവർക്ക് മാത്രമാണ് മുൻഗണന എന്നായിരുന്നു കെസിഎയുടെ മറുപടി. സഞ്ജു വയനാട്ടിൽ നടന്ന ക്യാംപിൽ നിന്ന് വിട്ടുനിന്നിരുന്നു. ക്യാംപിനുണ്ടാവില്ലെന്ന് സഞ്ജു അറിയിച്ചിരുന്നില്ലെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.

Story Highlights : Sanju Samson Reacts in Issue with KCA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top