‘ചുംബിക്കണമെന്ന് പറഞ്ഞു’; ഹമാസ് അഗംങ്ങളുടെ നെറ്റിയിൽ ചുംബിച്ചതിൽ വിശദീകരണവുമായി ഇസ്രയേലി ബന്ദി

ഹമാസ് ശനിയാഴ്ച വിട്ടയച്ച ആറു ഇസ്രയേലി ബന്ദികളിൽ ഒരാൾ ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത് ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൽ അക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുംബനം നൽകിയ ഒമർ ഷെം ടോവ്. ഹമാസ് അംഗങ്ങൾ പറഞ്ഞതനുസരിച്ചാണ് ചുംബിച്ചതെന്ന് ഒമർ ഷെം ടോവ് പറയുന്നു. വീട്ടിൽ തിരികെ എത്തിയ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
“ബന്ദികളാക്കിയവർ കൈ വീശാനും തൻ്റെ അടുത്ത് നിന്നിരുന്നയാളുടെ തലയുടെ മുകളിൽ ചുംബിക്കാനും നിർബന്ധിച്ചു” എന്ന് ഷെം ടോവിൻ്റെ പിതാവ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവർ മകനോട് പറഞ്ഞിരുന്നുവെന്നും ഒരാൾ മകന്റെ അടുത്തെത്തി എന്ത് ചെയ്യണമെന്ന് നിർദേശിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാമെന്നും പിതാവ് കാൻ ടിവിയോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിട്ടയച്ച ആറു ബന്ദികൾക്ക് പകരമായി ഇസ്രയേൽ 602 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും.
Read Also: ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് ബന്ദി; 3 ഇസ്രായേലി ബന്ദികളെ കൈമാറി
2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾക്ക് ഒരു വർഷത്തിന് ശേഷമാണ് ഷെമിൻ്റെ മോചനം. 1,200 പേർ കൊല്ലപ്പെടുകയും 250 ഓളം പേരെ ഗാസയിൽ തട്ടിക്കൊണ്ടുപോയി തടവിലിടുകയും ചെയ്തിരുന്നു. ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ നോവ സംഗീതോത്സവത്തിൽ നിന്നാണ് ഷെമും മറ്റ് രണ്ട് പുരുഷന്മാരും ബന്ദികളാക്കപ്പെട്ടത്. 505 ദിവസം ഹമാസിൻ്റെ തടവിൽ ചെലവഴിച്ചു.
Story Highlights : Freed Israeli hostage who kissed Hamas men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here