Advertisement

കോടിക്കണക്കിന് ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രം, സ്വയം ശുദ്ധീകരണ ശക്തിയുണ്ടെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ

February 23, 2025
Google News 2 minutes Read

സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന അവകാശവാദവുമായി പ്രമുഖ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ചാണ് സോങ്കര്‍ പരിശോധന നടത്തിയത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഗംഗാ ജലത്തിൽ 1,100 തരം ബാക്ടീരിയോഫേജുകൾ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാർഡുകളെ പോലെ പ്രവർത്തിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.

60 കോടിയിലധികം ആളുകൾ കുംഭമേളയിൽ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളിൽ നിന്ന് മുക്തമായി തുടരുകയാണെന്നും അതിന് കാരണം മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയാണെന്നുമാണ് പഠനം നടത്തിയ അജയ് സോങ്കർ പറയുന്നത്.

സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗയെന്നും അജയ് സോങ്കര്‍ പറഞ്ഞുവയ്ക്കുന്നു. ബാക്ടീരിയകളേക്കാൾ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകൾക്ക് അവിശ്വസനീയമായ ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാ കുംഭമേളയിൽ ലക്ഷക്കണക്കിന് ആളുകൾ പുണ്യസ്നാനം ചെയ്യുമ്പോൾ പുറത്തുവരുന്ന അണുക്കളെ ബാക്ടീരിയോഫേജുകൾ നിർവീര്യമാക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ മാത്രമേ നശിപ്പിക്കൂ എന്നതാണ് ബാക്ടീരിയോഫേജുകളുടെ പ്രത്യേകത. ഓരോ ഫേജും വേഗത്തിൽ 100 മുതൽ 300 പുതിയവ ഉത്പാദിപ്പിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാൻസർ, ജനിതക കോഡ്, സെൽ ബയോളജി, ഓട്ടോഫാഗി എന്നിവയിൽ ആഗോള ഗവേഷകനാണ് ഡോ. സോങ്കർ. വാഗനിംഗൻ സർവകലാശാല, റൈസ് സർവകലാശാല, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ഇദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

പോഷകാഹാരം, ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയിലും അദ്ദേഹത്തിന് ഗവേഷണമുണ്ട്. യുഎസ്എയിലെ ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാലയിൽ നിന്നുള്ള ഡിഎൻഎയുമായി ബന്ധപ്പെട്ട ജൈവ ജനിതക കോഡിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.

Story Highlights : Ganga 50 times faster elimination of germs says expert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here