Advertisement

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

February 23, 2025
2 minutes Read
crime

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. വട്ടപ്പാറ കുറ്റിയാണിയിലാണ് സംഭവം. കുറ്റിയാണി സ്വദേശി ബാലചന്ദ്രന്‍ (67) ഭാര്യ ജയലഷ്മി (63) എന്നിവരാണ് മരിച്ചത്. മരുമകള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ജയലക്ഷ്മി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. ഇതിന്റെ മനോവിഷമം ഇരുവര്‍ക്കുമുണ്ടായിരുന്നു. വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Story Highlights : In Thiruvananthapuram, husband killed his wife and hanged herself to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top