തൃശൂരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ വാടാനപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പില്‍ 85 വയസ്സുള്ള പ്രഭാകരനും, ഭാര്യ കുഞ്ഞിപെണ്ണും ആണ് മരിച്ചത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരന്‍ വീടിന്റെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് ഇന്നലെ കണ്ടെത്തിയത്. ( old couple found dead in thrissur)
ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഇവരെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പരിചരിച്ചു വന്നിരുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തില്‍ ദുരൂഹതയില്ല എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പൊലീസ് അറിയിച്ചു.
Story Highlights : old couple found dead in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here