കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി മന്ത്രി വീണ ജോര്‍ജ്

കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട റാന്നിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. പൊലീസുകാര്‍ ചുറ്റും വലയം തീര്‍ക്കാന് ശ്രമിച്ചെങ്കിലും മാറിനില്‍ക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
റാന്നിയിലെ ഒരു ആശുപത്രിയില്‍ പൊതുപരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി. ആശാ വര്‍ക്കേഴ്‌സ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ആശ വര്‍ക്കര്‍മാരുടെ സമരം നിര്‍ത്തണമെന്നടക്കം സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സമരക്കാര്‍ക്ക് പറയാനുള്ളത് കേട്ട മന്ത്രി ഇനി താന്‍ സംസാരിക്കട്ടെ എന്ന് പറയുകയായിരുന്നു. നിങ്ങള്‍ എത്ര രൂപ ആശാവര്‍ക്കര്‍മാര്‍ക്ക് കൊടുത്തു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ചോദ്യം. സംസാരിച്ചതിന് ശേഷം മന്ത്രി സ്ഥലത്ത് നിന്നു മടങ്ങുകയും ചെയ്തു.
Read Also: ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി
അതേസമയം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകരെ സമരകേന്ദ്രത്തിലേക്ക് എത്തിച്ച് സമരം ശക്തമാക്കാനാണ് ആശാ വര്‍ക്കേഴ്‌സിന്റെ തീരുമാനം. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവകാശങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇവര്‍.
ആശാ വര്‍ക്കേഴ്‌സിന് സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ പരാജയെമെന്ന് പിന്തുണയുമായി സമര കേന്ദ്രത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.അതിനിടെ 26000 ആശാവര്‍ക്കര്‍മാരില്‍ ആരൊക്കെയാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി. മുന്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, കുട്ടനാട് നെല്‍ കര്‍ഷകസംരക്ഷണ സമിതി നേതാക്കള്‍ അടക്കം നിരവധി പേര്‍ സമരത്തിന് പിന്തുണയുമായെത്തി.
Story Highlights : Veena George talks to Youth Congress workers about Asha workers strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here