Advertisement

‘കേപ്ടൗണ്‍’ പോസ്റ്റര്‍ പ്രകാശനം

February 24, 2025
Google News 4 minutes Read

കോവൂർ കുഞ്ഞുമോൻ എം എൽ എ,യൂ. പ്രതിഭ എം എൽ എ എന്നിവർ അഭിനയിക്കുന്ന “കേപ്ടൗൺ” എന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മുൻ ബിജെപി അധ്യഷൻ കുമ്മനം രാജശേഖരൻ, ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.പുതുമുഖങ്ങളായ അഖില്‍ രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കേപ് ടൗൺ”.പ്രകൃതിയെ സംരക്ഷിക്കാം.പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് “കേപ്ടൗണ്‍” എന്ന ഈ സിനിമ.

Read Also: വേതന പ്രശ്നത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാർ; സിനിമ സമരത്തിന് അമ്മയുടെ പിന്തുണയില്ല

പതിനൊന്നോളം ജനപ്രതിനിധികളും ഈ ചിത്രത്തിൽ സഹകരിക്കുന്നണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തു ദളപതി വിജയുടെ സാന്നിധ്യമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നെല്‍സണ്‍ ശൂരനാടും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്. രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, കായംകുളം എം എല്‍എ യു പ്രതിഭ എന്നിവരെ കൂടാതെ മുകേഷ് എം എല്‍ എ, നൗഷാദ് എം എല്‍ എ, മിനിസ്റ്റര്‍ ചിഞ്ചു റാണി, മുന്‍ എം പി സോമപ്രസാദ്,കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്. ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം) കായംകുളം എം എല്‍ എ പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്,ദിലീപ് ബാബു, സൗമിയ എം. എസ്, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലേക്ഷ്മന്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു.ജോഷുവ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ,ദില്‍പ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിക്കുന്നു.

അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ്-മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം-ശ്രീക്, പ്രൊഡക്ഷൻ കൺട്രോളർ-ജസ്റ്റിൻ കൊല്ലം.കൊല്ലം ടൗണിലും. ശാസ്താം കോട്ട, ചക്കുളം, ആലപ്പുഴ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ “കേപ് ടൗൺ” ചിത്രത്തിന്റെ മലയാളം, തമിഴ് ട്രെയിലർ മാർച്ച്‌ 6 നു മനോരമ മ്യൂസിക് റിലീസ് ചെയ്യുംപി ആര്‍ ഒ-എ എസ് ദിനേശ്,ബി വി അരുണ്‍ കുമാർ.

Story Highlights :The poster of “Cape Town”, a film produced by a group of youngsters with the message that natural disasters can be avoided, has been released .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here