Advertisement

“എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് പടമെടുക്കുക എന്നത് എന്റെ അവകാശം, ഉണ്ണി മുകുന്ദ‍ൻ

February 25, 2025
Google News 4 minutes Read

സിനിമ നിർമ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശവുമാണെന്നു ഉണ്ണി മുകുന്ദൻ. തനിക്കുണ്ടായ നഷ്ടവും ലാഭവും ആരോടും ചർച്ച ചെയ്യേണ്ട കാര്യം എനിക്കില്ല എന്നും, സിനിമകൾ ആരാണ് നിർമ്മിക്കേണ്ടത് എന്ന് ഇൻഡസ്ട്രിയിൽ ഒരു പ്രത്യേക നിയമവൊന്നും ഇല്ല എന്നും ഉണ്ണി മുകുന്ദൻ.

“എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് പടമെടുക്കുക എന്നത് എന്റെ അവകാശമാണ്, ആ പൈസ കൊണ്ട് താൻ എന്ത് ചെയ്താലും അതിൽ ആർക്കും ചോദിക്കാൻ അവകാശമില്ല. അതൊരു അടിസ്ഥാന മര്യാദയാണ്” ഉണ്ണി മുകുന്ദൻ പറയുന്നു.

താരങ്ങൾ വാങ്ങുന്നത് അമിത പ്രതിഫലമാണെന്നും അതിനാൽ പ്രൊഡ്യൂസർമാർ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ താൻ ശമ്പളമൊന്നും വാങ്ങിക്കാറില്ല എന്നും അഞ്ചു വർഷത്തോളമായി താൻ സ്വന്തം കമ്പനിയുടെ പദങ്ങളാണ് ചെയ്യുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ അവകാശപ്പെട്ടത്.

ഗെറ്റ് സെറ്റ് ബേബി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. പ്രതിസന്ധിയിൽ നിൽക്കുന്ന പ്രൊഡ്യൂസർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ തിയറ്ററുകൾ അടച്ചു പ്രതിഷേധിക്കുമെന്ന നിർമ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന് പിന്തുണയുമായെത്തിയ താരങ്ങളിൽ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു.

ഗേറ്റ് സെറ്റ് ബേബി വിതരണത്തിനെടുത്തിരിക്കുന്നത് മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് ആണെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം നിഖില വിമൽ,ചെമ്പൻ വിനോദ്, ശ്യാം മോഹൻ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

“It is my right to produce film’s of my choice with my own money” ; Unni Mukundan

Story Highlights :“It is my right to produce film’s of my choice with my own money” ; Unni Mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here