Advertisement

പത്തനംതിട്ടയിൽ കടയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അക്രമം, ആളുകളെ ഇടിക്കാനും ശ്രമം

February 25, 2025
1 minute Read

പത്തനംതിട്ടയിൽ കാര്‍ ഓടിച്ചുകയറ്റി അക്രമം. കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം നടന്നത്. കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം നാല് പേർക്കും പരുക്കുണ്ട്.

കലഞ്ഞൂര്‍ വലിയ പളളിക്ക് സമീപം ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അക്രമം. ആളുകളെ കാറിടിപ്പിക്കാനും ശ്രമം നടന്നു. രണ്ടുപേര്‍ പൊലീസ് പിടിയിലായി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെ കൂടല്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

Story Highlights : pathanamthitta car attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top