Advertisement

‘ബംഗാളില്‍ പിരിഞ്ഞുപോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം, കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രം’; രാഹുല്‍ മാങ്കൂട്ടത്തില്‍

February 25, 2025
Google News 2 minutes Read
rahul

ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആശവര്‍ക്കര്‍മാരുടെ സമരം ന്യായമായ സമരമാണെന്നും അതിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സമരം വിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശാവര്‍മാരെ അപമാനിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും അദ്ദേഹം വിമര്‍ശിച്ചു. എളമരം കരീമിന്റെ ഭാഷ കേട്ടപ്പോള്‍ സിഐടിയു സെക്രട്ടറിയാണോ, കോര്‍പ്പറേറ്റ് സെക്രട്ടറിയാണോയെന്ന് മനസിലായില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രയോരിറ്റി തീരുമാനിക്കണ്ടേയെന്ന് ചോദിച്ച രാഹുല്‍ പിഎസ്സിക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാമെങ്കില്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വര്‍ധിപ്പിക്കാമെന്നും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ വാഹനത്തില്‍ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്യുന്ന മന്ത്രി സമരക്കാരെയും അഭിവാദ്യം ചെയ്യണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read Also: അന്ത്യ ചുംബനം നല്‍കാന്‍ വാപ്പയും ഉമ്മയുമില്ല; ഏകനായി അഫ്സാന്റെ മടക്കം

സര്‍ക്കാരിന് ആവശ്യമായ വിഷയങ്ങള്‍ വരുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യം ഉണ്ടാകാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആശ വര്‍ക്കര്‍മാര്‍പിരിഞ്ഞു പോകുമ്പോള്‍ കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രമാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ ഇവര്‍ ഇറങ്ങി പോയതിന് ശേഷം ആശവര്‍ക്കാര്‍മാര്‍ക്ക് കൊടുക്കുന്നത് അഞ്ച് ലക്ഷം രൂപ വച്ചാണ്. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കുന്നുണ്ടെങ്കില്‍ അതിലങ്ങ് മാതൃകയാക്ക്. നല്ല മാതൃകയാണ് സ്വീകരിക്കേണ്ടത്. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് നമ്മള്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടല്ലോ? കേരളത്തിന്റെ പൊതുജനാരോഗ്യം നൂറ്റാണ്ടുകളുടെ ശ്രമങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. അതില്‍ ആശ വര്‍ക്കര്‍മാരുടെ പങ്ക് ചെറുതാണോ? – അദ്ദേഹം ചോദിച്ചു.

ശശി തരൂര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തര്‍ജമ ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ട് എന്ന് അല്ല പറഞ്ഞത്. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് പറഞ്ഞത്. തരൂര്‍ അങ്ങനെ ഒരു കാര്യം ചിന്തിക്കും എന്ന് കരുതുന്നില്ല. 2026 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതാണ് അദ്ദേഹം പറയുന്നത്. ശശി തരൂരിനെ പോലെ ചിന്തിക്കുന്ന ഒരാള്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഓപ്ഷന്‍സ് ഇല്ല – അദ്ദേഹം വ്യക്തമാക്കി.

Story Highlights : Rahul Mamkootathil about Asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here