Advertisement

ലഹരിശൃംഖലയിലെ പ്രധാനി; കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ

February 28, 2025
Google News 2 minutes Read

കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ്(29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.

Read Also: സെന്റ് ഓഫ്‌ പാർട്ടി ആഘോഷമാക്കാൻ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകി; യുവാവ് അറസ്റ്റിൽ

കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നും ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ട്. കോഴിക്കോട് ടൗൺ,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വിൽപന നടത്തുന്നത്. രണ്ടു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ പിടിയിലായ ഡോക്ടർക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നവരാണ്. വിഷ്ണുരാജിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Story Highlights : Doctor arrested with drug MDMA in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here