ശ്രീനാഥ് ഭാസിയുടെ ‘കള്ളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രതാപ് പോത്തൻ അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്കെത്താൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ‘വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ’ എന്ന ചിത്രത്തിനുണ്ട്. കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികൾക്കും, കുടുംബങ്ങൾക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിലാണ് ഫാസിൽ മുഹമ്മദ് അവതരിപ്പിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ജീത്തു ജോസഫ്,സലാം ബാപ്പു, ദിലീഷ് പോത്തൻ, ജോണി ആന്റണി, ബേസിൽ ജോസഫ്, ജിസ് ജോയി, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മാർച്ച് മാസം തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കലവൂർ രവികുമാറിന്റേതാണ് രചനയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ് നിർവഹിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് മനോജ് ആണ്.
പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കലാസംവിധാനം ബോബൻ,മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ് അജി ആലപ്പുഴ, സ്റ്റിൽസ്-സന്തോഷ് അടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട് മിക്സിംഗ് എം.ആർ രാജാകൃഷ്ണൻ, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ). മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ ഈ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
പി ആർ ഓ-എ.എസ് ദിനേശ്.
Story Highlights : First look poster of sreenath bhasi’s ‘Once upon a time there was a kallan’ is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here