‘ഞാൻ നിങ്ങളുടെ രക്തം കുടിക്കും , ഇതെല്ലാം എന്റെ തമാശ’ അമ്മയെ ക്രൂരമായി തല്ലിയും കടിച്ചും മകൾ ; ചർച്ചയായി ദൃശ്യങ്ങൾ

ഹരിയാനയിലെ ഹിസാറിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അമ്മയുടെ രക്തം കുടിക്കുമെന്ന് പറഞ്ഞുകൊണ്ട് അടിക്കുകയും ,ചവിട്ടുകയും,മുടിക്ക് പിടിച്ച വലിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി.
സ്വത്തുക്കളെലാം തന്റെ പേരിലാക്കാൻ വേണ്ടിയാണ് യുവതി അമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിസാറിലെ ആസാദ് നഗറിലെ മോഡേൺ സാകേത് കോളനിയിലാണ് സംഭവം. റീത്ത എന്ന യുവതിയാണ് അമ്മയായ നിർമ്മല ദേവിയെ കട്ടിലിൽ വച്ച് മർദ്ദിക്കുകയും ,കാലിൽ ശക്തമായി അടിക്കുകയും ചെയ്തത്.അവർ ഉച്ചത്തിൽ കരയുമ്പോൾ തുടയിൽ കടിക്കുകയും എനിക്ക് ഇങ്ങനെ ചെയ്യുന്നത് രസകരമാണെന്നും ,ഞാൻ നിങ്ങളുടെ രക്തം കുടിക്കുമെന്നും പറയുന്നത് ദൃശ്യങ്ങളിൽ കാണാം.
നിർമ്മല ദേവി കരച്ചിൽ തുടരുമ്പോൾ കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും ,നീ ഇനി ജീവിക്കുമോ എന്ന് ചോദിക്കുകയും ,ഇത് എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണെന്ന് മകൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.
രണ്ട് വർഷം മുൻപ് തന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നും ,എന്നാൽ ഭതൃവീട്ടിൽ നിൽക്കാതെ തിരികെ വന്ന റീത്ത അമ്മയോടൊപ്പം താമസയ്ക്കുകയായിരുന്നു, അന്ന് മുതൽ സ്വത്തിന്റെ പേരിൽ നിർമ്മല ദേവിയെ ക്രൂരമായി പീഡിപ്പിക്കുന്നതായും സഹോദരൻ അമർദീപ് സിംഗിന്റെ പരാതിയിൽ പറയുന്നു.കുടുംബ സ്വത്ത് വിറ്റ് കിട്ടിയ 65 ലക്ഷം രൂപ റീത്ത തട്ടിയെടുത്തെന്നും കൂടുതൽ സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റുക എന്നതായിരുന്നു അവളുടെ ഉദ്ദേശമെന്നും ,വീട് സന്ദർശിക്കുന്നതിൽ നിന്ന് സഹോദരനായ എന്നെ പോലും റീത്ത വിലക്കിയിരുനെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : A woman from Haryana’s Hisar bites , slaps and beats her mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here