തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ ക്രൂര മർദനം; പ്രതിയായ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ പിടിയിൽ. മലയിൻകീഴ് സ്വദേശി ജിതിനാണ് പിടിയിലായത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. ഒന്നാംവർഷ വിദ്യാർഥി ആദിഷിന് ആണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.(Student arrested in Brutal beating in Thiruvananthapuram Emmanuel College)
സംഘർഷമുണ്ടാക്കിയ വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതിന് മർദിച്ചു എന്നാണ് ആദിഷിന്റെ പരാതി. പ്രശ്നമുണ്ടാക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നു കോളേജ് അധികൃതർ അറിയിച്ചു. മർദനമേറ്റ ആദിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിതിൻ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
Story Highlights : Student arrested in Brutal beating in Thiruvananthapuram Emmanuel College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here