Advertisement

ഒറ്റപ്പാലത്ത് ITI യിൽ സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിൻ്റെ പാലം തകര്‍ന്നു; കേസെടുത്ത് പൊലീസ്

March 1, 2025
Google News 2 minutes Read
ottapalam

സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ സാജനെ (20) യാണ് സഹപാഠി കിഷോർ ആക്രമിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്.

Read Also: കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്റെ ‘തലയോട്ടി തകർന്നു’; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോർ മർദ്ദിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. മൂക്കിൻറെ എല്ല് പൊട്ടിയ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ മൂക്കിനും കണ്ണിനുമാണ് ഗുരുതര പരുക്കേറ്റിട്ടുള്ളത്. സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

സഹപാഠിയായ കിഷോർ സാജനെ പുറകിലൂടെ വന്ന് കഴുത്തു ഞെരിക്കുകയും ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം മർദ്ദിക്കുകയും ചെയ്തു എന്നതാണ് പിതാവ് അഡ്വ. ജയചന്ദ്രന്റെ പരാതി. ഒരു മുൻവൈരാഗ്യങ്ങളും ഇല്ലാതെയായിരുന്നു അക്രമം. സാജന്റെ ശസ്ത്രക്രിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെയാണ് പൂർത്തിയാക്കിയതെന്നും പിതാവ് വ്യക്തമാക്കി.

Story Highlights : Student’s nose broken after being beaten up by classmate at ITI in Ottapalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here