സംരംഭക മികവിന് ആദരം നല്‍കി ട്വന്റിഫോര്‍ ബിസിനസ് അവാര്‍ഡ്; മന്ത്രി പി രാജീവ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സംരംഭക മികവിന് ആദരം നല്‍കി ട്വന്റിഫോര്‍ ബിസിനസ് അവാര്‍ഡ്.കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ക്ക് മന്ത്രി പി രാജീവ് പുരസ്‌കാരം വിതരണം ചെയ്തു. (Twentyfour Business Awards honor entrepreneurial excellence)
കേരളത്തില്‍ സംരംഭം മികവ് തെളിയിച്ചവരെയാണ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 24 ആദരിച്ചത്. പതിനൊന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കാണ് ചടങ്ങില്‍ ആദരവ്. കേരളത്തിലെ ഏറ്റവും മികച്ച ബില്‍ഡേഴ്‌സ് ആയി തെരഞ്ഞെടുത്ത സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഹില്‍ അസീസ് മന്ത്രി പി രാജീവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ട്രാവല്‍ ഐക്കണ്‍ ഇന്‍ ടൂറിസം അവാര്‍ഡ് ബെന്നിസ് റോയല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ലഭിച്ചു. കേരളത്തിലെ ബെസ്റ്റ് ലാംഗ്വേജ് അക്കാഡമി പുരസ്‌കാരം ജിന്റാസ് ലേണിങ് സൊല്യൂഷന് ലഭിച്ചു. ഐക്കോണിക് അറേബ്യന്‍ റസ്റ്റോറന്റ് പുരസ്‌കാരം അല്‍ത്താസ റസ്റ്റോറന്റിനാണ്. ബെസ്റ്റ് ഇന്നോവേറ്റിവ് ബ്രാന്‍ഡ് ഇന്‍ ആയുര്‍വേദ വേന്യൂര ഓര്‍ഗന്‍സിന് ലഭിച്ചു. ബെസ്റ്റ് എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഫോര്‍ അയര്‍ലന്‍ഡ് എജുക്കേഷന്‍ എഡ് ഹോക് ഇന്റര്‍നാഷണല്‍സിനാണ് ലഭിച്ചത്. ബെസ്റ്റ് കണ്‍സള്‍ട്ടന്റ് ഇന്‍ ഓസ്‌ട്രേലിയന്‍ എജുക്കേഷന്‍ എബ് സര്‍വീസസിനാണ് അവാര്‍ഡ് ലഭിച്ചത്.
കേരളത്തിലെ മികച്ച ഐഎഎസ് അക്കാഡമി പുരസ്‌കാരം ഫോര്‍ച്യൂണ്‍ അക്കാദമിക്കാണ് ലഭിച്ചത്. കേരളത്തിലെ മികച്ച ഐടി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ബ്രിട്ടോ ടൈപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചു. ദക്ഷിണേന്ത്യയിലെ മോസ്റ്റ് ട്രസ്റ്റ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ് പ്രൊവൈഡറായി ADI ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച ട്രേഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടായി ട്രേഡ്മാക്‌സ് അക്കാഡമിക്കാണ് പുരസ്‌കാരം ലഭിച്ചത്
ഫ്‌ളവേഴ്‌സ് ടി വി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എവി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എ വി അനൂപ്, ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, ഫ്‌ലവേഴ്‌സ് ടിവി മാനേജിങ് ഡയറക്ടറും ട്വന്റിഫോര്‍ ചീഫ് എഡിറ്ററുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവരടങ്ങുന്ന വിശിഷ്ടാതിഥികളും ചടങ്ങിനെ സമ്പന്നമാക്കി.ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ അഞ്ഞൂറോളം കുട്ടികള്‍ക്ക് 24 കണക്റ്റിന്റെ ഭാഗമായി CGMsystem device നല്‍കുന്ന ‘കുഞ്ഞു മിഠായി’ പദ്ധതിയുടെ ഉദ്ഘാടനം ഫ്‌ളവേഴ്‌സ് ടി വി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു.
Story Highlights : Twentyfour Business Awards honor entrepreneurial excellence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here