Advertisement

തിരുവനന്തപുരത്ത് സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

March 1, 2025
Google News 2 minutes Read
fire

തിരുവനന്തപുരം വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തി കല്ലുകൊണ്ട് വീട് എറിഞ്ഞു തകർക്കാൻ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ മാനസിക രോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മാനസിക രോഗത്തിന് ഇയാൾ ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Story Highlights : Youth sets fire to his own house in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here