Advertisement

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം

March 2, 2025
Google News 2 minutes Read
kunnamkulam

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം. പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ 84 വയസ്സുള്ള പൗലോസ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പൗലോസ് തലയിടിച്ച് വീണത്.

തല പൊട്ടിയ നിലയിൽ പൗലോസിനെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ റോസിയെ കൂടെ കൂട്ടാതെയായിരുന്നു പൗലോസ് ശുചിമുറിയിലേക്ക് പോയിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫെബ്രുവരി 28 നായിരുന്നു ശ്വാസ തടസ്സത്തെ തുടർന്ന് പൗലോസിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Story Highlights : Elderly man dies after falling and hitting his head in the toilet of Kunnamkulam Taluk Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here