‘സെലിബ്രേഷൻ വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് അടുത്തിടെ ഇറങ്ങിയത്, 15ഉം 16ഉം വയസുള്ള കുട്ടികൾ പരസ്പരം തല്ലി മരിക്കുന്നു’: മന്ത്രി എം ബി രാജേഷ്

എക്സൈസ് വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. മയക്കുമരുന്നും സിന്തറ്റിക് ഡ്രെഗ്ഗും ഉയർത്തുന്നത് വലിയ വെല്ലുവിളി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചയാകുന്നത് കൗമാരക്കാരിൽ വളർന്നുവരുന്ന വയലൻസ് ആണ്.
കൗമാരക്കാരും ലഹരിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സംവാദം. ലഹരി വേട്ടക്കപ്പുറമുള്ള സാമൂഹ്യ ഇടപെടൽ കേരള എക്സൈസ് നടത്തുന്നുണ്ട്. അതിവിപുലമായ ക്യാമ്പയിനാണ് ലഹരിക്കെതിരെ കേരളം ഏറ്റെടുത്തത്.
എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളെയും കൂട്ടായ്മകളെയും ഉൾപ്പെടുത്തി ലഹരിവിരുദ്ധ പ്രസ്ഥാനം നടപ്പാക്കും. ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല. 24517 പേരെ ലഹരിക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു.
ലഹരി ഉപയോഗത്തിൽ താരതമ്യേന പിന്നിലുള്ള കേരളത്തിൽ ലഹരി ഉപയോഗത്തിൽ മുന്നിലുള്ള പഞ്ചാബിനെക്കാൾ മൂന്നിരട്ടി പേരെ അറസ്റ്റ് ചെയ്തു. പക്ഷേ രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോൾ കേരളത്തിൽ അത് ഫലപ്രദമായി ചെറുക്കാൻ കഴിയുന്നു. കേരളത്തിൽ മാത്രമല്ല ലോകത്താകമാനം ലഹരി ഉപയോഗം കൂടിയെന്നും മന്ത്രി വിമർശിച്ചു.
ഇന്ത്യയിൽ ആകമാനം ലഹരി വർദ്ധിച്ചു. അതിൻറെ ഭാഗമായുള്ള വർദ്ധനവു മാത്രമാണ് കേരളത്തിൽ ഉണ്ടായത്. കേരളമല്ല സിന്തറ്റിക് ഡ്രഗ്ഗുകളുടെ ഉറവിടം. ഇന്ത്യയിലേക്ക് വരുന്നത് പുറം രാജ്യങ്ങളിൽനിന്നാണ്. ലഹരി കൂടുതൽ വരുന്നത് തുറമുഖങ്ങൾ വഴിയാണ്.
അത് തടയേണ്ടത് കേരള എക്സൈസ് ആണോ. ചിലർ പറയുന്നു ഉറവിടത്തിൽ പോയി പിടിക്കണം. അത് കേരളത്തിൽ നിന്ന് അല്ല വരുന്നത് പുറത്തുനിന്നാണ്. മറ്റ് രാജ്യങ്ങളിൽ പോയി എക്സൈസിന് ലഹരി പിടികൂടാൻ കഴിയുമോ. തുറമുഖങ്ങൾ വഴി വരുന്ന ലഹരി തടയേണ്ടത് കേരള എക്സൈസ് അല്ല.
മയക്കുമരുന്ന് വിപത്തിനെ നേരിടാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. എല്ലാ ചെക്പോസ്റ്റിലും CCTV ക്യാമറ, ചോദ്യം ചെയ്യലിന് അത്യാധുനിക മുറി, പിസ്റ്റലുകൾ ലഭ്യമാക്കൽ തുടങ്ങി. സേനയെ ആധുനികവത്കരിച്ചു
15 16ഉം വയസ്സുള്ള കുട്ടികൾ പരസ്പരം തല്ലി മരിക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുകയാണ്. വയലൻസിന്റെ ആഘോഷം.സെലിബ്രേഷൻ വയലൻസ് എന്നത് നടക്കുന്നു. പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് അടുത്തിടെ ഇറങ്ങിയത്. സിനിമ, വെബ് സീരീസ്, വീഡിയോ ഗെയിമുകളും സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും സ്വാധീനവുമുണ്ട്. എന്തുകൊണ്ട് ചെറുപ്പക്കാർ ലഹരി തേടിപ്പോകുന്നു എന്ന് കൂടി കണ്ടെത്തണം.
കേരളം ഒറ്റക്കെട്ടായി നിൽക്കുക എന്ന നിലപാട് അല്ല പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മന്ത്രി എം ബി രാജേഷ് വിമർശിച്ചു. കുറച്ചുകൂടി ഉത്തരവാദിത്വപരമായ സമീപനം പ്രതിപക്ഷ നേതാവ് സ്വീകരിക്കണം. പ്രതിപക്ഷനേതാവിന്റെ രാഷ്ട്രീയ ദുരാരോപണം.
ഇതൊരു രാഷ്ട്രീയ തർക്കം ആക്കി മാറ്റരുത് എന്നതാണ് തങ്ങളുടെ ആഗ്രഹം. ലഹരി മാഫിയക്ക് ലഹരിയിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവിന് ലഹരിയിൽ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിമർശിച്ചു.
കൊക്കൈൻ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞിരുന്നു. സെലിബ്രിറ്റി ഉൾപ്പെട്ട കേസിലെ പ്രതികളാണ് രക്ഷപ്പെട്ടത്. അതിനുവേണ്ടി പ്രതിപക്ഷ നേതാവ് ഇടപെട്ടിരുന്നോ എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം.
സ്വന്തം കയ്യിലെ കറ മറച്ചു വച്ചിട്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തുന്നത്. വസ്തുതകളെ വസ്തുതകളായി കാണണം. രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേറെ വിഷയങ്ങൾ നോക്കണമെന്നും മന്ത്രി വിമർശിച്ചു.
Story Highlights : M B Rajesh against Drugs Movies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here