സ്വകാര്യ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷൻ 1 വിജയം; ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു

സ്വകാര്യ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷൻ 1 വിജയം. ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറായി ബ്ലൂ ഗോസ്റ്റ് മാറി. നേരത്തെ, ബ്ലൂ ഗോസ്റ്റ് പകർത്തിയ ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാസയുമായി ചേർന്നാണ് ഫയർഫ്ലൈ എയ്റോസ്പേ് ചാന്ദ്രദൗത്യം നടത്തിയത്. ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിങ്ങ് സമ്പൂർണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം കൂടിയാണ് ഫയർ ഫ്‌ളൈ എയ്‌റോസ്‌പേസ് സ്വന്തമാക്കിയത്. നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളിൽ നിർണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു.
ചന്ദ്ര സമതലമായ മേർ ക്രിസിയത്തിലാണ് ലാൻഡർ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നാണ് മേർ ക്രിസിയം. ഇവിടെ കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകർക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിർണായക വിവരങ്ങൾ ബ്ലൂ ഗോസ്റ്റ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights : Nasa’s private Blue Ghost mission successfully lands on the Moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here