Advertisement

ചുങ്കത്തറ ഭീഷണി പ്രസംഗം; പി വി അൻവറിനെതിരെ കേസ്

March 2, 2025
Google News 2 minutes Read
pv anvar

നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിനിടെയുണ്ടായ സംഘർഷത്തിൽ ഭീഷണി പ്രസംഗം നടത്തിയതിന് പി വി അൻവറിതിരെ പൊലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അൻവറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് എടക്കര പൊലീസ് കേസെടുത്തത്.

ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അൻവർ സംസാരിച്ചത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ എന്റെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാല്‍ വീട്ടില്‍ കയറി അടിച്ചു തലപൊട്ടിക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. ഞങ്ങള്‍ തലക്കേ അടിക്കുകയുള്ളുവെന്നും അൻവർ പറഞ്ഞിരുന്നു.

Read Also: തിരുവനന്തപുരം വിതുരയിൽ 16 കാരന് നേരെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം

ചുങ്കത്തറയിലെ പൊതു യോഗത്തിൽ പങ്കെടുക്കവെയായിരുന്നു അൻവറിന്റെ പരാമർശം. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് അംഗം നുസൈബ സുധീര്‍ പിന്തുണച്ചതോടെ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു. അന്‍വറിന്റെ ഇടപെടലാണ് അവിശ്വാസപ്രമേയത്തിന് പിന്നിലെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു.

Story Highlights : Threatening speech in Chungathara; Case filed against PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here