Advertisement

കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; മുഖത്തും തലയ്ക്കും ചുണ്ടിനും ഗുരുതര പരുക്ക്

March 3, 2025
Google News 1 minute Read
student

തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചുവെന്നാണ് പരാതി.

ക്രിസ്റ്റോ എസ് ദേവിനെ ബികോം വിദ്യാര്‍ഥികളായ അര്‍ജുന്‍ ,അനന്തന്‍, റോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ക്രിസ്റ്റോ എസ് ദേവിന്റെ മുഖത്തും തലക്കും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റു.

പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുത്തില്ലെന്നും പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചില്ലെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു.

Story Highlights : Student brutally beaten up at Kattakada Vigyaan College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here