കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

കുഞ്ഞു മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്‍റെ ശിക്ഷ നടപ്പാക്കി യുഎഇ. ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്‌സാദി ഖാനെ( 33)യാണ് ഫെബ്രുവരി 15ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്ന് അവർ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്.
മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് വധശിക്ഷ വിവരം പുറത്തുവന്നത്.
വധശിക്ഷ വൈകാതെ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് അവസാന ആഗ്രഹമെന്ന നിലയിൽ യുവതി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോൺ കോളായിരിക്കുമെന്നായിരുന്നു പറഞ്ഞത്. എങ്കിലും അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷബ്ബിർ ഖാൻ അധികൃതർക്ക് ദയാഹർജി നൽകിയിരുന്നു.
ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. തുടർന്ന് ഇവിടെ ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു.
Story Highlights : UP woman on death row in UAE executed on Feb 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here