Advertisement

3Dയിൽ ദൃശ്യ വിസ്മയം തീർക്കാൻ “ലൗലി “

March 4, 2025
3 minutes Read

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് 3D അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി ” ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് “ലൗലി”.

യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ,ഡോക്ടർ അമർ രാമചന്ദ്രൻ,അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റർടൈൻമെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ശരണ്യ,
ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ” ലൗലി ” വിസ്മയ കാഴ്ചളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ-കിരൺദാസ് കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ-ദീപ്തി അനുരാഗ്,ആർട്ട് ഡയറക്ടർ-കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ-അലൻ,ആൽബിൻ,സൂരജ്,ബേയ്സിൽ,ജെഫിൻ, ഫിനാൻസ് കൺട്രോളർ-ജോബീഷ് ആന്റണി,വിഷ്വൽ എഫക്റ്റ്സ്-വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-നിക്സൻ ജോർജ്ജ്,ആക്ഷൻ- കലൈ കിംഗ്സൺ, പരസ്യക്കല-യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ്-ആർ റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്,പി ആർ ഒ- എ എസ് ദിനേശ്.

Story Highlights : Lovely is getting to release in 3D

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top