കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി കുടിക്കാം ഈ പാനീയങ്ങൾ

ശരീരത്തിലെ വിഷാംശം പുറംതള്ളുക,കൊഴുപ്പിനെ ബേൺ ചെയ്യുക ,ദഹനം മെച്ചപ്പെടുത്തുക തുടങ്ങി സുപ്രധാന പ്രവർത്തനങ്ങൾക്കെല്ലാം വലിയ പങ്കുവഹിക്കുന്ന ഒരു അവയവമാണ് കരൾ. എന്നാൽ നമ്മുടെ ജീവിതശൈലി പലപ്പോഴും കരളിന്റെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഫാസ്റ്റ് ഫുഡ് ,സമ്മർദ്ദം,ലഹരി വസ്തുക്കളുടെ ഉപയോഗം ഇവയെല്ലാം കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. അതിനാൽ ആരോഗ്യമുള്ള കരളിനായി മികച്ച ഭക്ഷണശീലം പിന്തുടരേണ്ടതാണ്. അത്തരത്തിൽ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം;
- നെല്ലിക്ക ജ്യുസ്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ,വിഷവസ്തുക്കളെ പുറംതള്ളാനും ഇത് കുടിക്കാവുന്നതാണ്.നെല്ലിക്ക ജ്യൂസിനൊപ്പം തേനും ചേർക്കാവുന്നതാണ്.

- മഞ്ഞൾ ചായ
ചെറുചൂടുള്ള വെള്ളത്തിലോ ,ചായയിലോ മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് കരളിലെ കോശങ്ങളെ നന്നാക്കുന്നതിനും ,പിത്തരസത്തിന്റെ ഉത്പാദനത്തിനും ഗുണം ചെയ്യും.

- ബീറ്റ്റൂട്ട് ജ്യൂസ്
രക്തയോട്ടം വർധിപ്പിക്കുന്നതിനും ,കരളിലെ വിഷപദാർത്ഥങ്ങളെ ഒഴിവാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് തിരഞ്ഞെടുക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകളും, നൈട്രേറ്റുകളും കൊണ്ട് സമ്പന്നമായ ബീറ്റ്റൂട്ട് കരളിന്റെ പ്രവർത്തനത്തിന് ഏറെ നല്ലതാണ്.

- കാരറ്റ് ജ്യൂസ്
കാരറ്റിൽ ധാരാളം ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും ,കരളിലെ എൻസൈമുകളുടെ പ്രവർത്തനത്തിനും സഹായിക്കുന്നതിനാൽ രാവിലെ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.രുചി വർധിപ്പിക്കാൻ അല്പം ഇഞ്ചിയോ നാരങ്ങയോ ചേർക്കാം.

- ഗ്രീൻ ടീ
അതിരാവിലെ ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുന്നത് കരളിന് ഏറെ നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെക്കിൻസ് കൊഴുപ്പ് അടിയുന്നതിനും ,കരൾ വീക്കം തടയുന്നതിനും സഹായിക്കും. ഗുണം പൂർണമായും ലഭിക്കാൻ പഞ്ചസാര ഒഴിവാക്കേണ്ടതാണ്.

- കറ്റാർ വാഴ ജ്യൂസ്
ചർമ്മത്തിന് മാത്രമല്ല, കരളിനും കറ്റാർ വാഴ ജ്യൂസ് ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്താനും, വിഷപദാർത്ഥങ്ങളെ ഒഴിവാക്കാനും ,ഇത് കുടിക്കാവുന്നതാണ്. കറ്റാർ വാഴ ജെൽ കുറച്ച് വെള്ളവും തേനും ചേർത്ത് കുടിക്കുന്നത് ഗുണം വർധിപ്പിക്കും.

- ചെറുചൂടുള്ള നാരങ്ങ വെള്ളം
രാവിലെ എഴുന്നേൽക്കുമ്പോൾ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം.
നാരങ്ങയിലെ വിറ്റാമിൻ സിയും, ആന്റിഓക്‌സിഡന്റുകളും കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി വിഷവസ്തുക്കളെ പുറംതള്ളും.

Story Highlights : natural drinks that keep the liver healthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here