‘രാജ്യത്തിനായി മതപരമായ കടമ മറന്നു, നോമ്പെടുക്കാത്ത ഷമി കുറ്റക്കാരൻ’; മാപ്പ് പറയേണ്ടിവരുമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു.
ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയക്കെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫി സെമി മത്സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.
ഇന്നലെ ഒരു പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഷമി മത്സരത്തിനിടയിൽ വെള്ളം കുടിച്ചു. അദ്ദേഹം കളിക്കുന്നതിനര്‍ഥം ആരോഗ്യവാനാണെന്നാണ്. ആ സമയത്ത് നോമ്പ് എടുക്കാതിരുന്നത് ശരിയായില്ല. മുസ്ലിമിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ് വ്രതമെടുക്കുക എന്നത്. തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിനും സമുദായത്തിനും നൽകുന്നതെന്നും ഇതിന് താരം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും ANI പുറത്തുവിട്ട വീഡിയോയില്‍ റസ്വി പറയുന്നു.
ഉപവസിക്കാതിരുന്നതോടെ അദ്ദേഹം വലിയൊരു കുറ്റമാണ് ചെയ്തത്. അതൊരിക്കലും ചെയ്യാൻ പാടില്ല. ശരിഅത്തിന്റെ കണ്ണിൽ അദ്ദേഹം ഒരു കുറ്റവാളിയാണ്. ഇസ്ലാമിന്റെ കടമകൾ നിർബന്ധമായും പിന്തുടരാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു”-അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി. പറഞ്ഞു.
Story Highlights : all india muslim jamaat chief against Mohammed shami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here