Advertisement

പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; ഗംഗാ ദേവി ക്ഷേത്രത്തിൽ ആരതി നടത്തി

March 6, 2025
Google News 2 minutes Read

ഉത്തരാഖണ്ഡ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ഉത്തരാഖണ്ഡ് ഹർസിലിലെ ബൈക്ക് ട്രക്ക് റാലി ഉദ്ഘാടനം ചെയ്തു. ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്വാ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ​ഗം​ഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.

പിത്തോറ​ഗഢിൽ നിന്ന് 11,000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സവിശേഷമായ ​ഗുഞ്ചി ​ഗ്രാമത്തിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ എക്സിൽ പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ ​ഗുഞ്ച് ശിവ് സ്ഥലവും അദ്ദേഹം സന്ദർശിച്ചു. അൽമോറ ജില്ലയിലെ ജ​ഗേശ്വർ ധാം സന്ദർശിക്കുന്ന പ്രധാനമന്ത്രി അവിടെ സംഘടിപ്പിക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

പാർവതികുണ്ഡിലും പ്രധാനമന്ത്രി ദർശനം നടത്തി. ശേഷം പിത്തോറ​ഗഢ് ജില്ലയിലെ ​ഗുഞ്ചി ​ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും പ്രദേശത്തുള്ള നാട്ടുകാരുമായി സംവദിക്കുകയും ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Story Highlights : pm modi performs ganga aarti at uttarakhands mukhwa temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here