‘കുട്ടികള്‍ മുഖം മറച്ചാണ് വന്നത്; ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ കല്യാണത്തിന് എത്തിയതാണെന്ന് പറഞ്ഞു’; സലൂണ്‍ ഉടമ

കുട്ടികള്‍ രണ്ടുപേരും മുഖം മറച്ചാണ് വന്നതെന്നും ഒരു കല്യാണം കൂടാന്‍ വന്നതാണെന്ന് പറഞ്ഞതായും പാര്‍ലര്‍ ഉടമ ലൂസി. കുട്ടികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സംസാരിക്കാന്‍ അറിയില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുടിയില്‍ ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്യണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെട്ടതെന്നും അത് ചെയ്തുവെന്നും ലൂസി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഈ സലൂണിന്റെ ഉടമയാണ് ലൂസി.സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.
ഉച്ചയ്ക്ക് കണ്ട് മണിയോടെയാണ് ഇവര്‍ സലൂണില്‍ എത്തിയത്. അഞ്ച് മണിയായപ്പോള്‍ മടങ്ങി.അവര്‍ എത്തുമ്പോള്‍ സലൂണില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം ഒരു സുഹൃത്തിന്റെ കല്യാണം എന്നാണ് പറഞ്ഞത്. മലയാളിയാണോ സുഹൃത്ത് എന്ന് ചോദിച്ചപ്പോള്‍ അല്ല ഇവിടെയുള്ളയാളാണെന്ന് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പരിചയപ്പെട്ടതെന്നും എട്ടുമണിയാകുമ്പോള്‍ എത്തിയിരിക്കണമെന്നും ഞങ്ങളെ കൊണ്ട് പോകാന്‍ വണ്ടി വരുമെന്നും പറഞ്ഞു. പനവേല്‍ എന്ന സ്ഥലത്തേക്കാണെന്നാണ് പറഞ്ഞത് – അവര്‍ വ്യക്തമാക്കി. സലൂണില്‍ വരുന്നവരുടെ പേരും മൊബൈല്‍ നമ്പരും രേഖപ്പെടുത്തുന്ന പതിവുണ്ട്. പേര് പറഞ്ഞിരുന്നു. എന്നാല്‍ ബാഗും ഫോണും കളവ് പോയെന്നും അതുകൊണ്ട് നമ്പര്‍ തരാന്‍ കഴിയില്ലെന്നും പറയുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. സുഹൃത്തിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സലൂണിലെ ഫോണ്‍നല്‍കിയെന്നും ഇവര്‍ പറയുന്നു.
റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.
Story Highlights : Saloon owner about Malappuram missing girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here