ഭര്‍ത്താവിന് ഭാര്യയുടെ കിടിലന്‍ സര്‍പ്രൈസ്; കൊവിഡ് കാലത്ത് കുത്തിക്കുറിച്ച കഥകള്‍ പുസ്തകരൂപത്തിലാക്കി സമ്മാനിച്ചു

കൊവിഡ് കാലത്ത് ഭര്‍ത്താവ് കുത്തിക്കുറിച്ച കഥകള്‍ പുസ്തകരൂപത്തിലാക്കി സമ്മാനിച്ച് ഭാര്യ. കൊച്ചിയില്‍ രണ്ട് ജിംനേഷ്യങ്ങളുടെ ഉടമയായ വികാസ് ബാബു കാപ്പിലിനായിരുന്നു ഭാര്യ മഞ്ജു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയത്. മകളുടെ 11ാം പിറന്നാള്‍ ആഘോഷ വേളയില്‍ മഞ്ജു നല്‍കിയ സമ്മാനപ്പൊതിയില്‍ ‘പുഷ് അപ്’ എന്ന വികാസിന്റെ കഥാസമാഹാരമായിരുന്നു. അമ്മ തങ്കമണിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കഥാസമാഹാരം പ്രസിദ്ധീകരിക്കുകയെന്ന വികാസിന്റെ ജീവിതാഭിലാഷമാണ് മഞ്ജു സഫലമാക്കിയത്.
മകള്‍ ഋതു പാര്‍വതിയുടെ പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം മുപ്പതോളം പേരുടെ സാന്നിധ്യത്തിലാണ് മഞ്ജു അപ്രതീക്ഷിതമായി സമ്മാനം നല്‍കിയത്. ബന്ധുവും കഥാകൃത്തുമായ രമേശ് അരൂര്‍, പത്രപ്രവര്‍ത്തകന്‍ സാജ് മാത്യൂസ്, എന്നിവരുമായി ചേര്‍ന്നാണ് മഞ്ജു പുസ്തകമൊരുക്കിയത്. മഞ്ജു തന്നെയാണ് മുഖമൊഴി എഴുതിയത്. ഒ ബി നാസര്‍ കവര്‍ രൂപകല്‍പ്പന ചെയ്തു. അച്ചടിക്കുന്നത് വരെ മറ്റാരും അറിഞ്ഞില്ല.
പാല രാമപുരത്താണ് വികാസ് ജനിച്ചത്. കോളജ് കാലത്ത് തന്നെ എഴുത്ത് തുടങ്ങി. എന്നാല്‍ ജിം ട്രെയ്‌നറായതോടെ എഴുത്ത് നിലച്ചു. കൊവിഡ് സമയത്ത് ഇത് എഴുത്തിലേക്ക് വീണ്ടും കടക്കുകയായിരുന്നു. ജിമ്മിലും ചുറ്റുവട്ടത്തും കണ്ടവയാണ് വികാസ് കഥകളാക്കിയത്.
എംബിഎ ബിരുദധാരിയാണ് മഞ്ജു. ജിംനേഷ്യം നടത്തിപ്പിലും ഭര്‍ത്താവിനൊപ്പമുണ്ട്. വൃന്ദ വികാസാണ് ഇവരുടെ മറ്റൊരു മകള്‍.
Story Highlights : Wife surprises husband by publishing his book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here