Advertisement

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം; കെ.വി തോമസ് ഇന്ന് ധനമന്ത്രിയെ കാണും

March 7, 2025
2 minutes Read

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. 12.30 ന് ധന മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.
ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും.ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.

അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 26 ആം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയർപ്പിച്ച് ഇന്ന് കലാകാരന്മാരുടെ വിവിധ പ്രകടനങ്ങൾ അരങ്ങേറും.വൈകുന്നേരം ആറു മുതൽ 10 വരെയാണ് കവികളും ഗായകരും മറ്റു കലാകാരന്മാരും തങ്ങളുടെ കലാരൂപത്തിലൂടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക.

പ്രോഗ്രസീവ് കൾച്ചറൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ബാനർ സാംസ്കാരിക സമിതിയുടെയും നേതൃത്വത്തിലാണ് കലാകാരന്മാർ എത്തുക. അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വനിതാ കൂട്ടായ്മയും സംഘടിപ്പിക്കും. അതിനിടെ സമരക്കാരെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ആശാവർക്കേഴ്സ്.

Story Highlights : ASHA workers’ strike, KV Thomas to meet Nirmala Sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top