Advertisement

അതിസമ്പന്നരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യ: ദരിദ്രരുടെ എണ്ണവും ഉയർന്നു തന്നെ; ആശങ്കപ്പെടുത്തുന്ന കണക്ക്

March 7, 2025
Google News 1 minute Read

അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 2024ൽ ഇന്ത്യയിൽ 6% വർദ്ധിച്ചതായി കണക്ക്. വരുംകാലങ്ങളിലും ഈ എണ്ണം ഉയരുക തന്നെ ചെയ്യും എന്ന് നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നു. രാജ്യത്ത് 10 ദശലക്ഷം ഡോളറിൽ അധികം സമ്പത്തുള്ള പൗരന്മാരുടെ എണ്ണം 80680ൽ നിന്ന് 85698 ആയി ഉയർന്നു. വെറും ഏഴ് പേരായിരുന്ന സഹസ്ര കോടീശ്വരന്മാർ ഇന്ന് 191 ലേക്ക് എത്തി.

2028 ആകുമ്പോഴേക്കും 10 ദശലക്ഷം ഡോളറിൽ അധികം സമ്പത്തുള്ള വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ 93753 ആകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2024ൽ മാത്രം 26 പുതിയ ആളുകളാണ് ബില്ല്യണയെഴ്‌സ് പട്ടികയിൽ ഇടം പിടിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

ഇൻഡസ് വാല്യൂ റിപ്പോർട്ട് ഇന്ത്യയിലെ ഒരു ബില്യൺ ജനം കൊടും പട്ടിണിയിലാണ് കഴിയുന്നത് എന്ന റിപ്പോർട്ട് പുറത്തുവിട്ടതിന് തൊട്ടു പിന്നാലെയാണ് ഈ കണക്കും പുറത്തുവരുന്നത്. ഇൻഡസ് വാലി റിപ്പോർട്ട് ഇന്ത്യയിലെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സമ്പത്തിന്റെ വിഭജനം പറയുന്നത്. മെക്സിക്കോയിലെ സമാനമായ സാമ്പത്തിക പുരോഗതി കൈവരിച്ച 10 ശതമാനം ഇന്ത്യക്കാർ ഒരു ഭാഗത്ത്, ഇന്തോനേഷ്യയിലെ എന്തിന് സമാനമായ നിലയിൽ സാമ്പത്തിക വളർച്ച കൈവരിച്ച ഇന്ത്യക്കാർ രണ്ടാമത്തെ വിഭാഗം, ആഫ്രിക്കയിലെ സഹാറ മേഖലയിലേതിനു സമാനമായ നിലയിൽ സാമ്പത്തിക പരാധീനത നേരിടുന്ന ഇന്ത്യക്കാർ മൂന്നാമത് വിഭാഗം. ഈ മൂന്നാം വിഭാഗത്തിലുള്ള ഇന്ത്യക്കാർക്ക് ജോലിയോ ജീവിത സുരക്ഷയോ ആരോഗ്യ സുരക്ഷ ആനുകൂല്യങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ല എന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കിയത്.

ഇന്ത്യയിൽ സഹസ്ര കോടീശ്വരന്മാരുടെ എണ്ണം 2024ൽ 1914 നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് പറയുന്നു. 2019ൽ വെറും ഏഴ് പേർ മാത്രമായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അതിസമ്പന്നുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ 3.7 ശതമാനം ഇന്ത്യയിലാണ്. 9.05 ലക്ഷം അതിസമ്പന്നർ ആണ് അമേരിക്കയിൽ ഉള്ളത്, ചൈനയിൽ 4.71 ലക്ഷവും ജപ്പാനിൽ 1.22 ലക്ഷവും പേർ അതിസമ്പന്നരാണ്. ഇന്ത്യയിലെ അത് സമ്പന്നരുടെ സംയോജിത ആസ്തി 950 ബില്യൺ ഡോളറാണ്. അതിസമ്പന്നരുടെ സംയോജിത ആസ്തി കണക്കാക്കുമ്പോൾ ലോകത്ത് മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയും ആണ് മുന്നിലുള്ളത്.

സാമ്പത്തിക ഭിന്നതകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയാവും ആ പട്ടികയിൽ ഒന്നാമത് എത്തുക എന്നാണ് ഡി ഇൻഡസ് വാലി റിപ്പോർട്ട് പറയുന്നത്. 140 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് പ്രതിശീർഷ വരുമാനം 15,000 ഡോളറാണ്.

Story Highlights: Indian HNWI Rise 6% in 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here