Advertisement

കൊല്ലം നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും

March 7, 2025
Google News 2 minutes Read
cpim

കൊല്ലം നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും. കോർപ്പറേഷൻ ജീവനക്കരാകും കൊടിമരവും ഫ്ലെക്‌സും നീക്കം ചെയ്യുക. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം. കൊടിതോരണങ്ങൾ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്മേലാണ് കോർപ്പറേഷന്റെ നടപടി.

കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ കെട്ടിയത് നിയമങ്ങൾ കാറ്റിൽ പറത്തിയാണെന്ന് ഹൈക്കോടതി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. കോർപ്പറേഷൻ സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Read Also: നഗരത്തിൽ മുഴുവന്‍ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ

നേരത്തെ മൂന്നരലക്ഷം രൂപ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ പിഴയിട്ടിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. ഇതിനു പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നഗരസഭ ആവശ്യപ്പെട്ടത്.

Story Highlights : Police will provide protection to remove flags and banners in Kollam city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here