മുംബൈയിൽ ഷോറൂം, പ്രതിമാസ വാടക 35 ലക്ഷം; ഇന്ത്യൻ വിപണിയിലേക്ക് എത്താൻ എല്ലാം സജ്ജമാക്കി ടെസ്ല

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, രാജ്യത്തെ തങ്ങളുടെ ആദ്യ ഷോറൂം സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തി. ബാന്ദ്ര കുർള കോംപ്ലക്‌സ് ബിസിനസ് ഡിസ്ട്രിക്റ്റിൽ 4,000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തതായി കമ്പനി വെളിപ്പെടുത്തി. ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ കമ്പനി, പാർക്കിംഗ് സംവിധാനം ഉൾപ്പെടെയുള്ള സ്ഥലത്തിന് പ്രതിമാസം 35 ലക്ഷത്തിലധികം രൂപ വാടക നൽകേണ്ടി വരുമെന്നാണ് രേഖ.
അഞ്ച് വർഷത്തേയ്ക്കാണ് സ്ഥലവുമായി ബന്ധപ്പെട്ട കരാറിലേർപ്പെട്ടിരിക്കുന്നത്. രേഖകൾ പ്രകാരം പ്രതിവർഷം വാടകയിൽ അഞ്ച് ശതമാനം വർധനവുണ്ടായിരിക്കും. ഇതോടെ 35 ലക്ഷം രൂപയിൽ മുകളിൽ വാടകയായി നൽകേണ്ടി വരും. ടെസ്‌ലയുടെ ലോഞ്ച് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സ്ക്വയർഫീറ്റിന് പ്രതിമാസ വാടക 881 രൂപയാണെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി 2.11 കോടി രൂപ ടെസ്ല നൽകി. ഡൽഹിയിലെ എയ്റോസിറ്റിയേയും പ്രഥമ വിൽപ്പനയ്ക്കായി ടെസ്ല തിരഞ്ഞെടുത്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Read Also: ഇന്ത്യയിലേക്ക് എൻട്രി നടത്താൻ ടെസ്ല; ജോലിക്ക് ആളെ വിളിച്ച് കമ്പനി, റിക്രൂട്ട്‌മെന്റിന് തുടക്കം
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് വളരെ അടുത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. നിലവിൽ പുണെയിലാണ് കമ്പനി ഓഫീസ് തുറന്നിട്ടുള്ളത്. ഏപ്രിലോടെ തന്നെ ടെസ്ല കാറുകൾ ഇന്ത്യയിൽ ആദ്യഘട്ട വില്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്. ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഒരു പ്രധാന തടസ്സം രാജ്യത്തിൻ്റെ ഉയർന്ന ഇറക്കുമതി തീരുവയായിരുന്നു. ഇതിന് ഇളവ് വരുത്തിയതോടെയാണ് ടെസ്ലയുടെ വരവ് യാഥാർഥ്യമാകുന്നത്. തുടക്കത്തിൽ ഇറക്കുമതി ചെയ്യുകയാണെങ്കിലും ഇന്ത്യയിൽ ടെസ്ല കാറുകൾ ഉത്പാദിപ്പിക്കാൻ ഇലോൺ മസ്‌ക് ആലോചിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്ല ഇന്ത്യയിൽ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചിരുന്നു. കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നുവെന്ന സ്ഥിരീകരണമായിരിക്കുന്നത്. 13 പോസ്റ്റുകളിൽ 12 എണ്ണം മുഴുവൻ സമയവും ഒരെണ്ണം പാർട്ട് ടൈം ആണ്. മഹാരാഷ്ട്രയിലെ മുംബൈ സബർബനിലാണ് ടെസ്‌ല തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
Story Highlights : Tesla To Pay Rs 35 Lakh Monthly Rent For Mumbai Showroom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here