Advertisement

WWE മോഡലിലൊരു ഇടിപ്പടം ; ‘ചത്താ പച്ച’

March 9, 2025
Google News 4 minutes Read

WWE റെസ്ലിങിന്റെ മാതൃകയിൽ മലയാളത്തിലുമൊരു ഇടി പടം വരുന്നു. അദ്വൈത് നായരുടെ സംവിധാനത്തിൽ അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചത്താ പച്ച’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷാൻ ഷൗക്കത്ത് ആണ്.

റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ ആവേശ ഭരിതരായ കാണികൾക്ക് നടുവിലുള്ള റസ്‌ലിങ് റിങ്ങിൽ ഇടികൂടി ക്ഷീണിച്ചു കിടക്കുന്ന രണ്ട് പേരെ കാണാം. ഒപ്പം പുറത്ത് നിൽക്കുന്ന ഒരു ഫൈറ്ററുടെ മുകളിലേയ്ക്ക് “മൂൺസോൾട്ട്” എന്ന പ്രശസ്തമായ WWE ചാട്ടം ചാടുന്ന ഒരാളെയും കാണാം. റിങ്ങിന്റെ കോണിലുള്ള തൂണിൽ കയറി നിന്ന് നിലത്തുള്ള പ്രതിയോഗിയുടെ മേലേക്ക് തലകുത്തി കറങ്ങി ചാടുന്ന രീതിയാണിത്.

‘ദാ വരുന്നു ഘടോൽക്കടിയന്മാരെ വെല്ലുന്ന ഘടാഗടിയൻമാർ’ എന്ന വാചകമാണ് പോസ്റ്ററിന് ക്യാപ്ഷ്യനായി കൊടുത്തിരുന്നത്. ടൈറ്റിൽ പോസ്റ്ററിന്റെ അനൗൺസ്‌മെന്റ് വിഡിയോയിലും ഈ വാചകം ഉപയോഗിച്ചിരുന്നു. ‘ചത്താ പച്ച ദി റിങ് ഓഫ് റൗഡ്സ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. റൗഡ്സ് എന്ന വാക്കിലെ W എന്ന അക്ഷരം WWE യുടെ ചിഹ്നത്തിന്റെ മാതൃകയിലുമാണ് എന്നത് ശ്രദ്ധേയമാണ്.

ബ്രോമാൻസാണ് അർജുൻ അശോകന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ അഭിനയിച്ച ഹൊറർ ഫാന്റസി ചിത്രം ‘സുമതി വളവി’ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

Story Highlights :A WWE model action saga in the ring ; the title poster of ‘chatha pacha’ is out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here