‘കൊറിയൻ ലാലേട്ടൻ’ ഡോൺലീ ഇനി പോക്കിരിയല്ല ‘പൂക്കി’

ദക്ഷിണ കൊറിയൻ ഇടി പടങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരെ സൃഷ്ട്ടിച്ച ആക്ഷൻ ഹീറോ ഡോൺലീയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മാർച്ച് ഒന്നിന് ജന്മദിനം ആഘോഷിച്ച ഡോൺലീ ആഘോഷച്ചടങ്ങിൽ കുട്ടികളുടെ പോലുള്ള പ്രത്യേക വേഷവിധാനത്തിൽ ഇരിക്കുന്ന ഡോൺലീയുടെ വിവിധ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീമൻ ശരീരം ഉപയോഗിച്ച് ആക്ഷൻ രംഗങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നതിനാൽ മലയാളികൾ സോഷ്യൽ മീഡിയയിൽ ഡോൺലീയെ കൊറിയൻ ലാലേട്ടൻ’ എന്നാണ് വിളിക്കുന്നത്.
വളരെ ഓമനത്തം തോന്നിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യുന്ന ജെൻസീ പേരായ ‘പൂക്കി’ എന്നാണ് ഡോൺലിയെ കമന്റിൽ ചിലർ വിളിച്ചത്. മുകളിൽ പൂച്ചക്കുട്ടിയുടെ രൂപം വെച്ച പിങ്ക് നിറത്തിലുള്ള കേക്കും, കെയ്പ്പും, ബലൂണുകളും ചിത്രത്തിൽ കാണാം. മാത്രമല്ല ഒരു സ്പെഷ്യൽ പ്രിൻസസ് കിരീടവും ഡോൺലീയുടെ തലയിലുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്സിൽ മലയാളികളടക്കമുള്ള ഡോൺലീയുടെ ആരാധകരുടെ കമന്റുകൾ കാണാം. “അണ്ണാ നിങ്ങൾ ഗുണ്ടയാണ്, മറക്കരുത്” എന്നൊക്കെയാണ് ചില മലയാളികൾ പ്രതികരിച്ചത്.

സ്‌ക്രീനിൽ എതിരാളിയുടെ മൂക്ക് ഇടിച്ചു പൊളിക്കുന്ന, മസിൽമാൻ എന്നാൽ സിനിമയ്ക്ക് പുറത്ത് കുട്ടിത്തം നിറഞ്ഞ, നിസാര കാര്യങ്ങളിൽ സന്തോഷവാനാകുന്ന ശാന്തസ്വഭാവിയാണ്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ വ്യാപകമായുപയോഗിക്കുന്ന ഫോൺ കവറും, ഷൂസും ഒക്കെ ഇട്ട് നടക്കുന്ന ഡോൺലീയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അൺസ്റ്റോപ്പബിൽ, ദി ഗ്യാങ്‌സ്റ്റർ ദി കോപ്പ് ദി ഡെവിൾ, ദി റൗണ്ടപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഡോൺലീ ആഗോളശ്രദ്ധ നേടിയെടുത്തത്.
താരത്തിന്റെ പുതിയ പോസ്റ്റിൽ ലൂസിഫർ ഫ്രാൻജൈസിൽ ഡോൺലീ വില്ലനായി വരുന്നതിനെ പറ്റിയും ആരാധകർ ചർച്ച ചെയ്തിരിക്കുന്നതും കാണാം. സന്ദീപ് റെഡ്ഡി വാങ്ക പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന സിപിരിറ്റ് എന്ന ചിത്രത്തിൽ ഡോൺലി അഭിനയിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. പ്രഭാസിന്റെ സലാറിലെ ഒരു ചിത്രം ഡോൺലീ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടത് ആരാധകരെ ആവേശഭരിതരാക്കിയിരുന്നു.

Story Highlights :‘Korean Mohanlal’ Donlee is no longer a gangster but a ‘pookie’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here