ഷാനിദ് വിഴുങ്ങിയത് മൂന്ന് പായ്ക്കറ്റുകള്‍, അതിലൊന്നില്‍ കഞ്ചാവെന്ന് സംശയം; MDMA വിഴുങ്ങി മരിച്ച യുവാവിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട്

കോഴിക്കോട് താമരശ്ശേരിയില്‍ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തില്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് പാക്കറ്റുകള്‍ ഷാനിദ് വിഴുങ്ങി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കവറില്‍ കഞ്ചാവെന്നാണ് സംശയം. (scan report of man who Swallows 2 Packets Of MDMA Drug out)
താമരശ്ശേരി അമ്പായത്തോട് പള്ളിക്ക് സമീപത്തെ പൊലീസ് പരിശോധനയ്ക്കിടെയാണ് ഷാനിദ് കയ്യില്‍ ഉണ്ടായിരുന്ന പാക്കറ്റുകള്‍ വിഴുങ്ങിയത്. താന്‍ രണ്ട് പാക്കറ്റുകള്‍ വിഴുങ്ങി എന്നും ഇതില്‍ എംഡി എം എ ആണെന്നും ഷാനിദ് പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഷാനിബിനെ എന്‍ഡോസ്‌കോപ്പിക് ഉള്‍പ്പെടെ വിധേയമാക്കി. ഈ പരിശോധനാ ഫലത്തിലാണ് ഷാനിദ് മൂന്ന് പാക്കറ്റുകള്‍ വിഴുങ്ങി എന്ന് കണ്ടെത്തിയത്. ഒരു പാക്കറ്റില്‍ ഇല പോലുള്ള വസ്തുവെന്ന് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കഞ്ചാവ് എന്നാണ് സംശയം.
മറ്റ് രണ്ട് പാക്കറ്റുകളില്‍ എംഡിഎംഎയ്ക്ക് സമാനമായ വസ്തു കണ്ടെത്തിയെന്നും സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ട്. എംഡിഎംഎ ശരീരത്തിനകത്ത് കലര്‍ന്നതാണോ മരണകാരണം എന്നതില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യക്തത വരും. ഇതിന് ശേഷം, ഷാനിദുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താന്‍ ആണ് പോലീസ് നീക്കം.
Story Highlights : scan report of man who Swallows 2 Packets Of MDMA Drug out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here