‘മോനേ നീ ഇവിടെ അധികം നിൽക്കേണ്ടാ, പാർട്ടിക്കാർ നിന്നെ മറന്നുപോകും’; അമ്മയുടെ വാക്കുകളോർത്ത് എ.കെ ബാലൻ

‘മോനേ നീ ഇവിടെ അധികം നിൽക്കേണ്ടാ, പാർട്ടിക്കാർ നിന്നെ മറന്നുപോകും’. ഒരിക്കൽ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. സിപിഐഎം സമ്മേളനത്തില്‍ വികാരാധീനനായതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എ കെ ബാലന്റെ പ്രതികരണം
എ കെ ബാലന്റെ വാക്കുകൾ
”അമ്മ അത്യാസന്നനിലയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ, ഞാനൊരു രണ്ടു മൂന്ന് ദിവസം അമ്മയുടെ അടുത്തിരുന്നു. അപ്പോഴാണ് അമ്മ എന്നോട് പറയുന്നത് മോനേ നീ ഇവിടെ അധികം നിൽക്കേണ്ടാ, പാർട്ടിക്കാർ നിന്നെ മറന്നുപോകും. എൻ്റെ അടുത്തിരുന്നു കഴിഞ്ഞാൽ ദിവസങ്ങൾക്ക് ഒരു വിടവുണ്ടാകും. പാർട്ടിക്കാർ മറന്നു പോകും. അപ്പോൾ ഈ ഔപചാരിക തലത്തിൽ നിന്ന് മാറുമ്പോൾ പാർട്ടിക്കാർ മറന്നുപോകുമോ എന്നൊരു ഉൾവിളി മനസിൽ തോന്നുകയാണ്”.
Story Highlights : A.K. Balan remembers his mother’s words
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here