‘മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത് ?’ : എ.കെ ബാലൻ

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എ.കെ ബാലൻ. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നതെന്നും എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും എ.കെ ബാലൻ പ്രതികരിച്ചു.
ഏപ്രിൽ 10 ന് അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലെന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിനേക്കാൾ എന്ത് തെളിവാണ് വേണ്ടതെന്നും ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു. ക്ഷമക്ക് ഒരു അതിരുണ്ട് എന്ന് എല്ലാവരും മനസിലാക്കണമെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
കരുവന്നൂരിൽ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടി ആണോയെന്ന് എ.കെ ബാലൻ ചോദിച്ചു. രേഖകൾ കൊണ്ടുപോയാൽ എങ്ങനെ നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്നും എ.കെ ബാലൻ ചോദിച്ചു.
Story Highlights: ak balan about veena george and karuvannur case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here