Advertisement

‘കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ ഒറ്റക്കെട്ട്, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്’: ദീപാ ദാസ് മുൻഷി

March 10, 2025
Google News 1 minute Read

കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ ഒറ്റക്കെട്ട്, ഇനിയങ്ങോട്ടും അങ്ങനെ തന്നെയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി. ഇപ്പോൾ നടക്കുന്നത് സാധാരണ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. അത് പരസ്യപ്പെടുത്താനാവില്ല. ഡൽഹി ചർച്ചയുടെ തുടർച്ചയല്ല കൂടിക്കാഴ്ച.

കൂടിക്കാഴ്ച അസാധാരണമല്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ദീപാദാസ്മുന്‍ഷി പറഞ്ഞു. യുഡിഎഫില്‍ എല്ലാവരും ഒരേ സ്വരത്തില്‍ സംസാരിക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു.

യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് എത്തിയത്.ഡല്‍ഹി ചര്‍ച്ചയുടെ തുടര്‍ച്ചയല്ല കൂടിക്കാഴ്ചയെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. ഇന്നും നാളെയുമായാണ് നേതാക്കളെ കാണുന്നത്. നാളെ ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിധി വിടുന്നതിലുള്ള വിയോജിപ്പ് സംസ്ഥാന-കേന്ദ്ര നേതാക്കളെ അറിയിച്ച ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താനുള്ള താല്‍പര്യം അറിയിച്ചിരുന്നു. ഇനിന്റെ ആദ്യഘട്ടമായാണ് ഹൈക്കമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തി ചര്‍ച്ച നടത്തുന്നത്.

Story Highlights : Deepadas Munshi about congress unity in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here