Advertisement

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് 10 കോടി രൂപ അനുവദിച്ചു

March 10, 2025
Google News 1 minute Read
minister k n balagopal hospitalized

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്. അങ്കണവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

Story Highlights : Rs 10 crore allocated to Anganwadi Welfare Fund Board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here