Advertisement

അങ്കണവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; ഭക്ഷ്യ വിഷബാധയെന്ന് സംശയം

January 31, 2025
Google News 1 minute Read

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി.

ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് വിളമ്പിയ ഉപ്പേരിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights : Food poisoning suspected in Anganwadi Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here