Advertisement

കണ്ണൂര്‍ പാനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം? ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ 8 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍

March 12, 2025
Google News 3 minutes Read
BJP activist attacked in kannur panur case against cpim

കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൈയില്‍ കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. (BJP activist attacked in kannur panur case against cpim)

കണ്ണൂര്‍ പാനൂരില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് പ്രതികളുടെ വാദം.

Read Also: പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മോചിപ്പിച്ച് പാക് സൈന്യം

ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയില്‍ തുടരുകയാണ്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൈജുവിന്റെ തലയ്ക്കാണ് പരുക്കുള്ളത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു.

Story Highlights : BJP activist attacked in kannur panur case against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here