കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി, ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്; ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ സംഘടിച്ച 19 വിദ്യാർത്ഥികൾ അറസ്റ്റിൽ

കോട്ടക്കലിൽ കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി. ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം നടന്നത്. മരവട്ടം ഗ്രേസ് വാലി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് തല്ലാൻ പദ്ധതിയിട്ടത്. ജൂനിയർ വിദ്യാർഥികളെ മർദ്ദിക്കാൻ ആയിരുന്നു ശ്രമം. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 19 വിദ്യാർത്ഥികൾ കരുതൽ അറസ്റ്റിലാണ്.
ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ രക്ഷിതാക്കൾ എത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളും ഫോണും കോടതിയിൽ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
Story Highlights : College students fights kottakal police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here