കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കാനഡയുടെ ലോഹങ്ങള്‍ക്കുമേല്‍ തീരുവ 50 ശതമാനമാക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തിവച്ച് അമേരിക്ക. വൈദ്യുതി ചാര്‍ജ് 25 ശതമാനം കൂട്ടാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്തല്‍ നീക്കത്തില്‍ നിന്ന് അമേരിക്ക പിന്തിരിയുന്നത്. കാനഡയില്‍ നിന്നുള്ള അലൂമിനിയംയ സ്റ്റീല്‍ മുതലായവയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയെ കഴിഞ്ഞ ദിവസം പിടിച്ചുലച്ചതിന് പിന്നാലെ കൂടിയാണ് ഈ പിന്മാറ്റം. (Trump backtracks 50 percent tariff on Canadian metals)
മുന്‍പ് നിശ്ചയിച്ചിരുന്ന 25 ശതമാനം തീരുവ തന്നെ തുടരുമെന്നാണ് ഇപ്പോള്‍ അമേരിക്കയുടെ പ്രഖ്യാപനം. കാനഡയ്ക്കും മറ്റ് വ്യാപാര പങ്കാളികള്‍ക്കും സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിയ്ക്ക് ബുധനാഴ്ച മുതല്‍ 25 ശതമാനം തീരുവ തന്നെ ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ യാതൊരു ഉപാധികളും വിട്ടുവീഴ്ചകളും ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയായി വൈദ്യുതി സര്‍ചാര്‍ജ് 25 ശതമാനമാണ് കാനഡ കൂട്ടിയിരുന്നത്. പ്രദേശത്ത് ഒരു വൈദ്യുതി അടിയന്തരാവസ്ഥയുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏപ്രില്‍ 2 മുതല്‍ പൂര്‍ണ്ണമായും ഭാഗികമായോ കാനഡയില്‍ നിര്‍മ്മിച്ച കാറുകള്‍ക്കും കാറിന്റെ വിവിധ പാര്‍ട്‌സുകള്‍ക്കോ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഈടാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
Story Highlights : Trump backtracks 50 percent tariff on Canadian metals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here