ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.
ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. മകനെ കാണാതിരുന്ന മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്. അപ്പാർട്ട്മെന്‍റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.
Story Highlights : Boy dies after being trapped in lift in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here